Currency

യുഎഇയില്‍ ചൂട് കൂടും; ശക്തമായ പൊടിക്കാറ്റിനും സാധ്യത

സ്വന്തം ലേഖകന്‍Sunday, August 2, 2020 12:57 pm
climate

ദുബായ്: കടുത്ത ചൂടു തുടരുന്ന യുഎഇയുടെ വിവിധ മേഖലകളില്‍ ഇന്നു ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് മണിക്കൂറില്‍ 42 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റ് വീശാം. തെക്കു കിഴക്കന്‍ മേഖലകളില്‍ നേരിയ തോതില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അന്തരീക്ഷ ഈര്‍പ്പവും കൂടുമെന്നതിനാല്‍ പകലും രാത്രിയും ചൂട് കൂടാം. ഇന്നലെയും വിവിധ മേഖലകളില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പൊടിക്കാറ്റും വടക്കന്‍ മേഖലയിലെ ചിലയിടങ്ങളില്‍ മഴയും ഉണ്ടായിരുന്നു. നാളെ അസ്ഥിര കാലാവസ്ഥ ആയിരിക്കും. ഉച്ചകഴിഞ്ഞ് തെക്കു കിഴക്കന്‍ മേഖലകളില്‍ മൂടല്‍മഞ്ഞിനു സാധ്യതയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x