
ബര്‍ലിന്‍: ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സെപ്റ്റംബര്‍ രണ്ടാംവാരം മുതല്‍ വേനല്‍ക്കാലം തിരിച്ചുവരുമെന്ന് ജര്‍മന്‍ കാലാവസ്ഥ നിരീക്ഷകര്‍ സൂചന നല്‍കി. അറ്റ്‌ലാന്റിക് തീരത്ത് നിന്നു വരുന്ന ജുര്‍ജ് (JURIG) എന്ന ഉഷ്ണക്കാറ്റാണ് ഇതിന് കാരണം. അടുത്ത ശനിയാഴ്ച മുതല്‍ ഈ മാറ്റങ്ങള്‍ തുടങ്ങും.
കഴിഞ്ഞ ഒരാഴ്ചയായി ജര്‍മനിയില്‍ നിലനിന്നിരുന്ന കാറ്റിനും മഴയ്ക്കും ഇനി ശമനമാകും. താപനില മുപ്പത് സെല്‍ഷ്യസ് ഗ്രേഡ് വരെ ഉയരാനും സാധ്യതയുണ്ട്. ശരത്ക്കാലം വാതിക്കല്‍ നില്‍ക്കെയാണ് ഈ വേനല്‍ അതിഥിയായി വരുന്നതെന്ന് ജര്‍മന്‍ കാലാവസ്ഥ നിരീക്ഷകന്‍ ഡോമിനിക് യുംഗ് (DOMINIK YUNG) അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.