Currency

ജെ.എൻ.യു യൂണിയൻ തെരെഞ്ഞെടുപ്പ്: ഇടത് സഖ്യത്തിന് വിജയം

സ്വന്തം ലേഖകൻSunday, September 11, 2016 7:59 am

സിപിഐ(എംഎല്‍) ലിബറേഷന്‍ വിദ്യാര്‍ഥി സംഘടന ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനും എസ്‌എഫ്‌ഐയും ചേര്‍ന്ന് രൂപീകരിച്ച ഇടതു സഖ്യമാണ് യൂണിയന്‍ തൂത്തുവാരിയത്.

ന്യൂഡൽഹി: രാജ്യദ്രോഹക്കേസിനും രാജ്യവ്യാപക പ്രതിഷേധത്തിനും ശേഷം ജെഎന്‍യുവില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വിജയം. സിപിഐ(എംഎല്‍) ലിബറേഷന്‍ വിദ്യാര്‍ഥി സംഘടന ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനും എസ്‌എഫ്‌ഐയും ചേര്‍ന്ന് രൂപീകരിച്ച ഇടതു സഖ്യമാണ് യൂണിയന്‍ തൂത്തുവാരിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന സ്ഥാനങ്ങളില്‍ ഇടതു സഖ്യം ജയിച്ചു.

പ്രസിഡന്‍റായി മോഹിത് പാണ്ഡെ. വൈസ് പ്രസിഡന്‍റായി മലയാളി പി.പി. അമല്‍. ജോയിന്‍റ് സെക്രട്ടറിയായി തബ്രസ് ഹസന്‍, ജനറല്‍ സെക്രട്ടറിയായി സതപുര ചക്രബര്‍ത്തിയേയും തിരഞ്ഞെടുത്തു.

തെരെഞ്ഞെടുപ്പ് നടന്ന 29 സീറ്റുകളില്‍ 18 ഇടങ്ങളിലാണ് രാഷ്ട്രീയ പോരാട്ടമുണ്ടായിരുന്നത്. ഇതില്‍ 15 എണ്ണം എഐഎസ്‌എഫ്-എസ്‌എഫ്‌ഐ സഖ്യം സ്വന്തമാക്കി. കൗണ്‍സില്‍ സീറ്റുകളില്‍ 16 എണ്ണം ഇടതിനും രണ്ടെണ്ണം എന്‍എസ്യുവിനും എബിവിപിക്ക് ഒരു സീറ്റും ലഭിച്ചു. 12 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു. വിജയികളെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x