രാജ്യത്ത് ബോംബാക്രമണത്തിന് പദ്ധതിയിട്ട സിറിയൻ വംശജൻ പിടിയിൽ. ഇരുപത്തിരണ്ടു വയസുള്ള ജാബര്‍ അല്‍ബകറിന്റെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
ബർലിൻ: രാജ്യത്ത് ബോംബാക്രമണത്തിന് പദ്ധതിയിട്ട സിറിയൻ വംശജൻ പിടിയിൽ. ഇരുപത്തിരണ്ടു വയസുള്ള, ജാബര്‍ അല്‍ബകറെന്ന ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയിൽ ഇത് സംബന്ധിച്ച വാർത്ത കണ്ട മറ്റൊരു സിറിയൻ വംശജനാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു.
ജാബര്‍ അല്‍ബകർ ഇസ്ലാമിസ്റ്റ് പ്രേരണയോടെയാണ് രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയതെന്നും ടിഎന്‍ടിയെക്കാള്‍ പ്രഹരശേഷിയുള്ള സ്ഫോടക വസ്തുക്കളാണത്രെ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്നു കിട്ടിയതെന്നും പോലീസ് അറിയിച്ചു. അല്‍ബകറുമായി ബന്ധമുള്ള മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളായി ജര്‍മനിയിലെത്തിയവരാണ് മൂവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.