
റിയാദ്: നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സകാത്ത് ആന്റ് ടാക്‌സ് വിഭാഗത്തിന്റെ പരിശോധന തുടങ്ങി. ജനുവരി ഒന്നിന് സൗദിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലായതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ പരിശോധനയാണ് ഇപ്പോഴത്തേത്. 5,000 സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. റമദാന്‍ തുടങ്ങുന്ന സാഹചര്യചത്തില്‍ രാജ്യത്തൊട്ടാകെ പരിശോധന ശക്തമാക്കുകയാണ്.
റമദാന്‍ തുടങ്ങിയതോടെ രാജ്യത്തൊട്ടാകെ വിപണി സജീവമാണ്. ഈ സാഹചര്യത്തിലാണ് വിപണിയിലെ കൃത്രിമത്വവും വെട്ടിപ്പും പരിശോധിക്കുന്നത്. അഞ്ച് ശതമാനമാണ് രാജ്യത്ത് നികുതി. ഇതില്‍ കൂടുതല്‍ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വാറ്റ് ഈടാക്കാന്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ നികുതി പിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ സൗദി വത്കരണം പാലിക്കാത്ത സ്ഥാപനങ്ങളെയും കണ്ടെത്തി. ഇവയില്‍ ചിലത് താല്‍ക്കാലികമായി പൂട്ടി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.