Currency

ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ഷിംനിറ്റ്സ് തുറമുഖം അടച്ചു

സ്വന്തം ലേഖകൻSunday, October 9, 2016 4:23 pm

ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ തുറമുഖ നഗരം ഷിംനിറ്റ്സ് അടച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് തുറമുഖം അടയ്ക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ബര്‍ലിന്‍: ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ തുറമുഖം ഷിംനിറ്റ്സ് അടച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് തുറമുഖം അടയ്ക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കാൻ പദ്ധതിയിട്ടവർക്കായി തിരച്ചില്‍ തുടരുകയാണെന്നും അതേസമയം ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടത്തെിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചയോടെ മേഖലയില്‍നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പൊലീസ് ഓപറേഷനെക്കുറിച്ചുള്ള സന്ദേശങ്ങളോ ഫോട്ടോകളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന നിദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x