രാജ്യത്തെ വിവിധ പ്രവിശ്യകളിലായി കസ്റ്റഡിയിലുളള 5,085 കുറ്റാരോപിതരില്‍ 19 ഇന്ത്യക്കാര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദ്: രാജ്യത്തെ വിവിധ പ്രവിശ്യകളിലായി കസ്റ്റഡിയിലുളള 5,085 കുറ്റാരോപിതരില്‍ 19 ഇന്ത്യക്കാര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശികളെ കൂടാതെ 40 രാജ്യങ്ങളില്‍ നിന്നുളളവരാണ് കസ്റ്റഡിയിലുളളത്. സ്പെഷ്യല്‍ ക്രിമിനല്‍ കോടതികളിലാണ് ഇവരുടെ വിചാരണ നടത്തുന്നത്. തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ കണക്കുകളാണ് അധികൃതര്‍ പുറത്ത് വിട്ടത്.
തീവ്രവാദികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് വിവരം നല്കുവന്നവര്ക്ക് പാരിതോഷികം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡിയിലുളളവരില്‍ 4,254 പേര് സ്വദേശികളാണ്. 282 യമന്‍ പൗരന്മാരും, 218 സിറിയക്കാരും, 68 പാക് പൗരന്മാരും അറസ്റ്റിലായവരില്‍പ്പെടും. അമേരിക്ക, ഫ്രാന്‍സ്, ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളിലെ ആറു പൗരന്മാരും കസ്റ്റഡിയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.