സൗദിയിലെ ചില്ലറ വൃാപാര സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം വനിതകള്‍ ജോലിചെയ്യുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതകളുടെ ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഈ പ്രശ്‌നത്തിന് യൂബര്‍, കരീം ടാക്‌സി ടെക്‌നോളജി വഴിയുള്ള ഗതാഗത സംവിധാനം പ്രയോജനകരമാകുമൊ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കയാണ്.
റിയാദ്: ചില്ലറ വില്‍പ്പന വ്യാപാര മേഖലയില്‍ നിരവധി സ്വദേശി വനിതകള്‍ക്ക് തൊഴില്‍ നല്‍കിയതായി സൗദി തൊഴില്‍ മന്ത്രാലയം. 2011 മുതല്‍ ഈ മേഖലയില്‍ വനിതാവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രതിസന്ധികള്‍ സൗദി തൊഴില്‍ സാമൂഹിക സുരക്ഷാ വിഭാഗം പറഞ്ഞു. സൗദിയിലെ ചില്ലറ വൃാപാര സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം വനിതകള്‍ ജോലിചെയ്യുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതകളുടെ ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഈ പ്രശ്‌നത്തിന് യൂബര്‍, കരീം ടാക്‌സി ടെക്‌നോളജി വഴിയുള്ള ഗതാഗത സംവിധാനം പ്രയോജനകരമാകുമൊ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 400 വൗച്ചര്‍ കൂപ്പണുകളാണ് വിതരണം ചെയ്തിട്ടുള്ളത്. പദ്ധതി വിജയിക്കുകയാണെങ്കില്‍ 2020 ഓടെ ഗതാഗത പദ്ദതി പ്രയോജനം ചെയ്യുന്ന വനിതകളുടെ എണ്ണം ഒന്നര ലക്ഷമാക്കി ഉയര്‍ത്തും.
തൊഴില്‍ മേഖലയില്‍ വനിതകളുടെ സ്വദേശിവത്കരണം പദ്ധതിയുടെ മുന്നാം ഘട്ടം ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.