
ജുബൈല്‍: മലയാളിയെ ആക്രമിച്ച് പണവും മൊബൈല്‍ കാര്‍ഡും കവര്‍ച്ച ചെയ്ത അറബ് വംശജര്‍ അറസ്റ്റില്‍. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളിയെ ആക്രമിച്ച ശേഷം പണവും മൊബൈല്‍ കാര്‍ഡും കവര്‍ച്ച ചെയ്യുകയായിരുന്നു. ജിദ്ദ സ്ട്രീറ്റില്‍ ചൈനീസ് റെസ്റ്റോറന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സമര് ബഖാലയില്‍ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
കാറില്‍ എത്തിയ അഞ്ചംഗ സംഘത്തില്‍ മൂന്നുപേര്‍ സ്ഥാപനത്തിനുള്ളില്‍ കയറി കൊല്ലം സ്വദേശി അബ്ദുല്‍ ഹമീദിനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. ഈ സമയം രണ്ടുപേര്‍ പുറത്ത് കാറില്‍ കാവലിരുന്നു. ഹമീദ് എതിര്‍ത്തിനെ തുടര്‍ന്ന് സംഘത്തിലൊരുവന് കത്തിയുടെ പിടികൊണ്ടു ഹമീദിന്റെ നെറ്റിയില്‍ ഇടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
മേശയുടെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന പണവും 2,000 റിയാലിന്റെ കാര്‍ഡുമാണ് കവര്‍ച്ച ചെയ്തത്. കാര്‍ നമ്പര്‍ കുറിച്ചെടുത്ത ഹമീദ് പൊലീസില്‍ പരാതി നല്കുകയിരുന്നു. ജുബൈല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സംഘത്തെ അറഫിയ ഏരിയയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.