മികച്ച ജോലി ലഭിക്കാൻ പഠിച്ച സർവകലാസാല ഏതെന്നതും ഒരു മാനദണ്ഡമാണ്. ഇത് സംബന്ധിച്ച പഠനം നടത്തിയ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ പുറത്തുവിട്ട പട്ടിക പ്രകാരം മ്യൂണിച്ച് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയാണ് ജർമ്മനിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള യൂണിവേഴ്സിറ്റി.
ബർലിൻ: മികച്ച ജോലി ലഭിക്കാൻ പഠിച്ച സർവകലാസാല ഏതെന്നതും ഒരു മാനദണ്ഡമാണ്. ഇത് സംബന്ധിച്ച പഠനം നടത്തിയ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ പുറത്തുവിട്ട പട്ടിക പ്രകാരം മ്യൂണിച്ച് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയാണ് ജർമ്മനിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള യൂണിവേഴ്സിറ്റി. ആഗോളതലത്തിൽ മ്യൂണിച്ച് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഇക്കാര്യത്തിൽ എട്ടാം സ്ഥാനത്തു നിൽക്കുന്നു.
രാജ്യത്ത് തൊഴിൽ സാധ്യത കൂടുതലുള്ള യൂണിവേഴ്സിറ്റികളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ലുഡ്വിഗ് മാക്സിമില്യന് യൂണിവേഴ്സിറ്റിയാണ്. ആഗോള തലത്തില്‍ റാങ്ക് 31. ആഗോളതലത്തിൽ അമ്പതാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫര്‍ട്ടിലെ ഗോയ്ഥെ യൂണിവേഴ്സിറ്റി രാജ്യത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. നാലാം സ്ഥാനത്ത് ഹെയ്ഡല്‍ബര്‍ഗ് യൂണിവേഴ്സിറ്റിയും അഞ്ചാം സ്ഥാനത്ത് ബര്‍ലിനെ ഹംബോള്‍ട്ട് യൂണിവേഴ്സിറ്റിയും നിൽക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.