കോട്ടയം ജില്ലക്കാരായ മൂന്ന് നഴ്സുമാരാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നുമാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ കഴിയുന്നത്. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് നഴ്‌സുമാര്‍.
ജിദ്ദ: ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ മൂന്ന് മലയാളി നഴ്സുമാര്‍ ജിദ്ദയിലെ ജയിലില്‍. കോട്ടയം ജില്ലക്കാരായ മൂന്ന് നഴ്സുമാരാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നുമാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ കഴിയുന്നത്. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് നഴ്‌സുമാര്‍.
നാട്ടില്‍ നിന്ന് സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണു സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലിക്കായി മൂന്നു പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജോലിക്കു കയറിയശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇതു വ്യാജമാണെന്ന് കണ്ടെത്തിയത്.
മൂന്നു മാസമായിട്ടും ഇവരുടെ മോചനത്തിന് നടപടിയായില്ല. പൊതുമാപ്പ് ആനുകൂല്യം മുതലാക്കി നാട്ടിലേക്കു തിരികെപ്പോരാന്‍ ശ്രമിച്ചെങ്കിലും കേസുള്ളതിനാല്‍ സാധിച്ചിട്ടില്ല. നഴ്സുമാരുടെ മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടികള്‍ എങ്ങുമെത്തിയില്ലെന്നാണു നാട്ടിലെ ബന്ധുക്കളുടെ പരാതി. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ സൗദിയിലേക്കു പോയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.