അഭൂതപൂര്‍വമായ പച്ചപ്പിന്റെ ഹൃദയഹാരിത ആസ്വദിക്കാന്‍ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇവിടേക്ക്. പ്രവിശ്യയിലെ ഈ കാര്‍ഷിക ഗ്രാമവും താഴ്വരയും ഈയടുത്ത് നഗരസഭ പുനര്‍നിര്‍മിച്ച് മലമ്പാതയുടെ സൗകര്യം ലഭ്യമാക്കിയതോടെയാണ് ഈ പ്രദേശം വിനോദ സഞ്ചാര ഭൂപടത്തിലേക്ക് വീണ്ടും ചേര്‍ക്കപ്പെട്ടത്.
റിയാദ്: അല്‍സുലൈല്‍ താഴ്വരയിലും ഹസ്വ ഗ്രാമത്തിലും സന്ദര്‍ശകരുടെ വന്‍പ്രവാഹം. അഭൂതപൂര്‍വമായ പച്ചപ്പിന്റെ ഹൃദയഹാരിത ആസ്വദിക്കാന്‍ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇവിടേക്ക്. വര്‍ഷങ്ങളോളം സഞ്ചാരയോഗ്യമായ പാതയില്ലാത്തതിനാല്‍ ഒറ്റപ്പെട്ട തുരുത്തായി കിടക്കുകയായിരുന്നു ഈ പ്രദേശം. പ്രവിശ്യയിലെ ഈ കാര്‍ഷിക ഗ്രാമവും താഴ്വരയും ഈയടുത്ത് നഗരസഭ പുനര്‍നിര്‍മിച്ച് മലമ്പാതയുടെ സൗകര്യം ലഭ്യമാക്കിയതോടെയാണ് ഈ പ്രദേശം വിനോദ സഞ്ചാര ഭൂപടത്തിലേക്ക് വീണ്ടും ചേര്‍ക്കപ്പെട്ടത്.
കാഴ്ചക്കാരന്റെ ഹൃദയം കവരുന്ന താഴ്വരയെ കുറിച്ച് കേട്ടറിഞ്ഞ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ ജനപ്രവാഹം തുടങ്ങിയതോടെയാണ് നഗരസഭ ഇവിടെ പാതയൊരുക്കിയത്. സാധ്യതകള്‍ തിരിച്ചറിഞ്ഞ മഹായില്‍ നഗരസഭ മികവുറ്റ നിലയില്‍ പാത നിര്‍മിക്കുകയും ഏത് വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ യോഗ്യമായ രീതിയിലാക്കുകയും ചെയ്യുകയായിരുന്നു. താഴ്വരയിലെ പ്രകൃതി മനോഹരമായ മറ്റ് സ്ഥലങ്ങളും ഗ്രാമങ്ങളുമെല്ലാം ഈ പാതയാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു.
രണ്ടാഴ്ച മുമ്പാണ് പാത സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്. എന്നാല്‍ യാത്രികരുടെ പ്രവാഹം പ്രതീക്ഷകളെ കവച്ചുവെക്കുന്നതായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.