Currency

പാളം നിര്‍മാണം; റിയാദ് ദമ്മാം ട്രെയിന്‍ ഗതാഗതം 23 വരെ നിര്‍ത്തി

സ്വന്തം ലേഖകന്‍Monday, February 20, 2017 7:38 am

ദമ്മാം - റിയാദ് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഈ മാസം 23വരെ നിര്‍ത്തിവെച്ചു. സൗദി റെയില്‍വേ ഓര്‍ഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പാച്ചില്‍ സ്ലീപ്പറുകള്‍ ഉറപ്പിച്ച മെറ്റലിളകി ഒലിച്ചുപോവുകയും പാളങ്ങള്‍ വിണ്ടുമാറുകയും ചെയ്തിരുന്നു

റിയാദ്: മഴവെള്ള പാച്ചിലില്‍ പാളങ്ങള്‍ തകരുകയും ട്രെയിനപകടമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ദമ്മാം – റിയാദ് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഈ മാസം 23വരെ നിര്‍ത്തിവെച്ചു. സൗദി റെയില്‍വേ ഓര്‍ഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പാച്ചില്‍ സ്ലീപ്പറുകള്‍ ഉറപ്പിച്ച മെറ്റലിളകി ഒലിച്ചുപോവുകയും പാളങ്ങള്‍ വിണ്ടുമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ട്രെയിന്‍ പാളം തെറ്റി 18 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ആറു ജീവനക്കാരും 193 യാത്രക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്. മഴവെള്ള പാച്ചിലില്‍ താറുമാറായ പാത നന്നാക്കി പൂര്‍വസ്ഥിതിയിലത്തെിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പാളം നിര്‍മാണം പൂര്‍ത്തിയാക്കി പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം ഗതാഗതം പുനരാരംഭിക്കാനാണ് തീരുമാനം. തുടര്‍ന്നാണ് 23 വരെ ട്രെയിന്‍ ഗതാഗതം നിറുത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം റിയാദില്‍ നിന്ന് ഹുഫൂഫിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഞായറാഴ്ച പുനരാംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x