
റിയാദ്: നഗരത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനവും അതോടനുബന്ധിച്ച് നടക്കുന്ന വിവിധ ഉച്ചകോടികളും പരിഗണിച്ചാണ ഗതാഗത നിയന്ത്രണം. സൗദി ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകോടിക്ക് എത്തുന്ന വിവിധ നേതാക്കളുടെയും ഉന്നത പ്രതിനിധികളുടെയും സൗകര്യം പരിഗണിച്ചാണ് ഗതാഗത നിയന്ത്രണം.
ഔദ്യോഗിക സംഘം കടന്നുപോകുന്ന മുഖ്യ നിരത്തുകളില്‍ മാത്രമാണ് നിയന്ത്രണം ബാധകം. മറ്റു നിരത്തുകളില്‍ സാധാരണ പോലെ സഞ്ചാരം സാധ്യമാവും. വിവിധ സമയങ്ങളിലുണ്ടാവുന്ന ഗതാഗത നിയന്ത്രണം മൊബൈല്‍ സന്ദേശങ്ങള്‍ വഴിയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു. മെയ് 20, 21 തീയതികളിലായി നടക്കുന്ന ഉച്ചകോടികളില്‍ ഉച്ചയ്ക്ക് ശേഷവും രാത്രി എട്ട് മണിക്ക് ശേഷവുമാണ് മുഖ്യമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത.
റിയാദ് നഗരത്തിലെ സ്വദേശികളും വിദേശികളുമായ താമസക്കാര്‍ ട്രാഫിക് വിഭാഗത്തിന്റെ നടപടികളോട് സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.