റിയാദിലെ ദുര്‍മയില്‍ കാറപകടത്തിൽ രണ്ട് മലയാളികൾ മരിക്കുകയും നാല! പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റിയാദ്: റിയാദിലെ ദുര്‍മയില്‍ കാറപകടത്തിൽ രണ്ട് മലയാളികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ദുര്‍മയില്‍ പവര്‍ പ്ലാന്റ് റോഡിലുണ്ടായ അപകടത്തിൽ തൃശൂര്‍ സ്വദേശികളായ തിലകന്‍ (48), ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ചത്. ടൊയോട്ട പ്രാഡോ കാര്‍ ഓട്ടത്തിനിടെ ടയര്‍ പൊട്ടി തലകീഴായി മറിയുകയായിരുന്നു.
പരുമല സ്വദേശി ബാബു വര്‍ഗീസ് (60), ആലപ്പുഴ സ്വദേശി ടോം മാത്യു (50) എന്നിവരെ ഗുരുതര പരിക്കുകളോടെ റിയാദ് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ സ്വദേശികളായ എം.ബി. മനോജ് (35), വി. വി. വിജയകുമാര്‍ (48) എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഇറ്റാലിയന്‍ കമ്പനിയായ കാര്‍ലോ ഗവാസിയിലെ ജീവനക്കാരാണ് ഇവർ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.