Currency

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

സ്വന്തം ലേഖകന്‍Saturday, August 19, 2017 12:57 pm

അല്‍ബാഹക്ക് സമീപം മക്കുവയിലാണ് അപകടം നടന്നത്. വ്യാഴാഴ്ച്ച രാത്രി കമ്പനി ആവശ്യാര്‍ഥം ജീസാനിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘതമേറ്റാണ് ഇരുവരും തല്‍ക്ഷണം മരിച്ചത്.

ത്വഇഫ്: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സ്വദേശി സിറാജുദ്ദീന്‍(30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി അനീഷ് (32) അല്‍ബാഹ കിംങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അല്‍ബാഹക്ക് സമീപം മക്കുവയിലാണ് അപകടം നടന്നത്. വ്യാഴാഴ്ച്ച രാത്രി കമ്പനി ആവശ്യാര്‍ഥം ജീസാനിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘതമേറ്റാണ് ഇരുവരും തല്‍ക്ഷണം മരിച്ചത്. കമ്പനി ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൂവരും മക്കുവയിലുള്ള മിററല്‍ അറബിയ്യ കമ്പനിയിലെ ജീവനക്കാരാണ്. അഞ്ച് വര്‍ഷത്തോളമായി മക്കുവയിലാണ് ജോലി.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. പീര്‍ മുഹമ്മദിന്റെ ഭാര്യ: ഷൈഫ. മകള്‍: ആഫിയ സുല്‍ത്താന. സിറാജുദ്ദീന്റെ ഭാര്യ: നസ്രിയ, മകന്‍ മഹമ്മദ് സൈന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x