ഇന്‍ഡിഗോ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ റണ്‍വെയില്‍ നേര്‍ക്കുനേര്‍ വന്നത് ആശങ്ക പടര്‍ത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ലക്‌നോയില്‍നിന്നും വന്ന ഇന്‍ഡിഗോ വിമാനവും വിമാനത്താവളത്തില്‍നിന്നും പുറപ്പെടുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.
ന്യൂഡല്‍ഹി: ഗോവയില്‍ തലനാരിഴയ്ക്ക് വിമാന അപകടം ഒഴിവായതിന് പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ വിമാനദുരന്തം ഒഴിവായി. ഇന്‍ഡിഗോ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ റണ്‍വെയില്‍ നേര്‍ക്കുനേര്‍ വന്നത് ആശങ്ക പടര്‍ത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ലക്‌നോയില്‍നിന്നും വന്ന ഇന്‍ഡിഗോ വിമാനവും വിമാനത്താവളത്തില്‍നിന്നും പുറപ്പെടുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.
എന്നാല്‍ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായതായി ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മുഖാമുഖം വന്ന വിമാനങ്ങള്‍ പെട്ടെന്ന് വേഗം നിയന്ത്രിച്ച് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുണ്ടായ ആശയ വിനിമയത്തിലെ പ്രശ്‌നമാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഇരുവിമാനങ്ങളും ഒരേ റണ്‍വേയില്‍ വന്ന സാഹചര്യം അന്വേഷിക്കാന്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടു.
രാവിലെ അഞ്ചു മണിയോടെ ഗോവയിലെ വിമാനത്താവളത്തില്‍ മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയിരുന്നു. ഏഴു ജീവനക്കാരടക്കം 161 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.