
റിയാദ്: ലോകത്തെ ഏറ്റവും വലിയ എയര്‍ ബസ് വിമാനം പറത്തി രണ്ടു വനിതകള്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചരിത്രം കുറിച്ചു. ദുബായി എമിറേറ്റ്‌സ് വിമാനത്തിലെ വനിതാ പൈലറ്റുമാരാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. വനിതാ പൈലറ്റുമാരായ ക്യാപ്റ്റന്‍ നെവിന്‍ ഡാര്‍വിഷും (ഈജിപ്ത്) ആലിയ അല്‍ മുഹൈറി (യുഎഇ) എന്നിവരാണ് നേട്ടം കുറിച്ചത്.
എമിറേറ്റ്‌സ് വിമാനമായ എയര്‍ബസ് എ 380 പറത്തിയാണ് ഇരുവരും ലോക ശ്രദ്ധനേടിയത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ കൊമേര്‍ഷ്യല്‍ എയര്‍ ക്രാഫ്റ്റ് ആണ് രണ്ട് നിലകളുള്ള എയര്‍ബസ് എ 380.
എയര്‍ ബസ് 380 പറത്തുന്ന ആദ്യ അറബ് വനിതാ പൈലറ്റാണ് നെവിന്‍ ഡാര്‍വിഷ്. എന്നാല്‍ ആലിയ അല്‍ മുഹൈറി ഈ ലക്ഷ്യം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ദുബായില്‍ നിന്ന് വിയന്നയിലേക്കാണ് ഇവര്‍ വിമാനം പറത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.