Currency

ജര്‍മനിയില്‍ ജോലി കിട്ടിയത് 34,000 അഭയാര്‍ഥികള്‍ക്കു മാത്രം

സ്വന്തം ലേഖകന്‍Sunday, January 1, 2017 8:33 am

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷത്തോളം വരും. ജോലി ലഭിച്ചവരില്‍ തന്നെ കാല്‍ ഭാഗത്തോളം പേര്‍ താല്‍കാലിക കരാറുകളിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാരിനു കീഴിലുള്ള, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ബര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജോലി കിട്ടിയത് 34,000 അഭയാര്‍ഥികള്‍ക്കു മാത്രം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷത്തോളം വരും. ജോലി ലഭിച്ചവരില്‍ തന്നെ കാല്‍ ഭാഗത്തോളം പേര്‍ താല്‍കാലിക കരാറുകളിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാരിനു കീഴിലുള്ള, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, എരിത്രിയ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. അഭയാര്‍ഥികളില്‍ തൊഴില്‍ വിദഗ്ധര്‍ നിരവധിയാളുകള്‍ ഉണ്ടെങ്കിലും ജര്‍മന്‍ ഭാഷാപരിജ്ഞാനമില്ലാത്തത് ഇവര്‍ക്ക് ഒരു ന്യൂനതയാണ്. അഭയാര്‍ഥികളെ ജര്‍മനിയിലെ ഭാഷാ, സാംസ്‌കാരിക മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ അഭയാര്‍ഥികള്‍ ഇതിനോട് മുഖംതിരിച്ചു നില്‍ക്കുന്നു എന്നതാണ് പ്രധാന കാരണം.

ആകെ അഭയാര്‍ഥികളില്‍ പകുതി പേര്‍ക്കെങ്കിലും അഞ്ച് വര്‍ഷത്തേക്ക് ജീവിത ചെലവ് നേരിടാന്‍ ആവശ്യമായ ജോലി കിട്ടുന്നുവെങ്കില്‍ മാത്രമേ വിജയം അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂവെന്ന് ഐഎബി ഡയറക്ടര്‍ ജോവാഹിം മോളര്‍. എന്നാല്‍, ഇത്രയധികം പേര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ കുറഞ്ഞ കാലയളവില്‍ ജോലി ലഭിക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x