ദുബായ്: ട്യൂഷന് ക്ലാസുകള്‍ക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ട്യൂഷന് ക്ലാസുകള്‍ക്കാണ് വിലക്ക്. അതേസമയം, വിദൂരപഠനം, ഇ ലേണിങ് തുടങ്ങിയ സംവിധാനം വഴി വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് നല്‍കുന്നതിന് വിലക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടി. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ട്യൂഷന് ക്ലാസുകള്‍ സംഘടിപ്പിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.