Currency

യുഎഇയില്‍ ഡിസംബര്‍ 11 ന് പൊതു അവധി

സ്വന്തം ലേഖകൻThursday, December 8, 2016 8:16 am

യു.എ.ഇ.യില്‍ ഡിസംബര്‍ 11-ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് അവധി. ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അബുദാബി: യു.എ.ഇ.യില്‍ ഡിസംബര്‍ 11-ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് അവധി. ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ്  ഇക്കാര്യം അറിയിച്ചത്. . ഇതോടെ, അടുത്ത വാരാന്ത്യത്തില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ശനി അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മൂന്നുദിവസത്തെ അവധി ആഘോഷിക്കാനാകും.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “യുഎഇയില്‍ ഡിസംബര്‍ 11 ന് പൊതു അവധി”

  1. This is a topic that is close to my heart… Thank you!

    Where are your contact details though?

Comments are closed.

Top
x