Currency

യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് വീഴ്ചകള്‍ക്കുള്ള പിഴയില്‍ ഇളവ്

സ്വന്തം ലേഖകന്‍Tuesday, May 30, 2017 2:14 pm

റിയാദ്: യുഎഇയില്‍ ജീവനക്കാരുടെ തൊഴില്‍ പെര്‍മിറ്റ് സംബന്ധിച്ച് വരുത്തുന്ന വീഴ്ചകള്‍ക്ക് കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഒരു ജീവനക്കാരന്റെ പേരിലുണ്ടാകുന്ന വീഴ്ചകള്‍ക്ക് പരമാവധി 2000 ദിര്‍ഹമാണ് പിഴ ഈടാക്കാവുന്നത്. നിരവധി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ആശ്വാസമാകും.

ജീവനക്കാരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതില്‍ വീഴ്ച വരുത്തുക, രജിസ്‌ട്രേഷന്‍ അപൂര്‍ണമായി നിര്‍വഹിക്കുക തുടങ്ങിയ വീഴ്ചകള്‍ക്ക് തൊഴിലാളി ഒന്നിന് 2000 ദിര്‍ഹത്തില്‍ കൂടുതല്‍ പിഴ ഈടാക്കേണ്ടെന്നാണ് പുതിയ തീരുമാനം. നേരത്തേ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് മാസം നൂറ് മുതല്‍ 500 ദിര്‍ഹം വരെ പിഴ അടക്കണമായിരുന്നു. ഇത് സ്ഥാപനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പിഴ അടച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ഇതിലൂടെ കമ്പനികള്‍ക്ക് കഴിയുമെന്ന് തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സഈദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x