Currency

യുഎഇയില്‍ അടുത്തവര്‍ഷം മുതല്‍ വാറ്റ് നടപ്പാക്കാന്‍ നിയമം പുറപ്പെടുവിച്ചു

സ്വന്തം ലേഖകന്‍Monday, August 28, 2017 11:31 am

യുഎഇ ഫെഡല്‍ നിയമ ഉത്തരവ് നമ്പര്‍ എട്ടായാണ് മൂല്യ വര്‍ധിത നികുതി നിയമം പുറപ്പെടുവിച്ചത്. വാണിജ്യത്തിനായി നടത്തുന്ന ഏതുതരം വിതരണ രീതിക്കും അഞ്ച് ശതമാനം നികുതി ഈടാക്കുന്നതാണ് നിയമം.

റിയാദ്: യുഎഇയില്‍ അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ നിയമം പുറപ്പെടുവിച്ചു. യുഎഇ ഫെഡല്‍ നിയമ ഉത്തരവ് നമ്പര്‍ എട്ടായാണ് മൂല്യ വര്‍ധിത നികുതി നിയമം പുറപ്പെടുവിച്ചത്. വാണിജ്യത്തിനായി നടത്തുന്ന ഏതുതരം വിതരണ രീതിക്കും അഞ്ച് ശതമാനം നികുതി ഈടാക്കുന്നതാണ് നിയമം.

ലോകത്തെ ഏറ്റവും കുറഞ്ഞ വാറ്റ് നിരക്കില്‍ ഒന്നാണിതെന്ന് യുഎഇ ധനകാര്യമന്ത്രിയും ഫെഡറല്‍ ടാക്‌സ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. പുതിയ നിയമത്തെ അടിസ്ഥാനമാക്കിയാകും രാജ്യത്തെ നികുതി സംവിധാനം പ്രവര്‍ത്തിക്കുക. നികുതി വരുമാനം രാജ്യപുരോഗതിക്ക് ആക്കം കൂട്ടുന്ന വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കും.

അടുത്തവര്‍ഷം ഓരോ അംഗരാജ്യത്തിന്റെയും സന്നദ്ധത അനുസരിച്ച് ജിസിസി മുഴുവന്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുമെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x