Currency

യു.എ.ഇയില്‍ വാഹന ഇന്‍ഷുറന്‍സിനുള്ള പ്രീമിയം തുക പരിഷ്‌കരിക്കും

സ്വന്തം ലേഖകന്‍Sunday, December 25, 2016 9:25 am

ഇനി മുതല്‍ നാല് സിലണ്ടറുകളുള്ള ചെറുകാറുകള്‍ക്ക് കുറഞ്ഞ പ്രീമിയം 750 ദിര്‍ഹമാണ്. പരമാവധി തുക 1300 ദിര്‍ഹവും. 13 മാസമാണ് ഇന്‍ഷുറന്‍സ് കാലയളവ്. പുതിയ നിരക്കുകളും നിയമവും 2017 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

റിയാദ്: യു.എ.ഇയിലെ വാഹന ഇന്‍ഷുറന്‍സിനുള്ള പ്രീമിയം തുക പരിഷ്‌കരിക്കാന്‍ ഇന്‍ഷുറന്‍സ് അതോറിറ്റി തീരുമാനിച്ചു. ഇനി മുതല്‍ നാല് സിലണ്ടറുകളുള്ള ചെറുകാറുകള്‍ക്ക് കുറഞ്ഞ പ്രീമിയം 750 ദിര്‍ഹമാണ്. പരമാവധി തുക 1300 ദിര്‍ഹവും. 13 മാസമാണ് ഇന്‍ഷുറന്‍സ് കാലയളവ്. പുതിയ നിരക്കുകളും നിയമവും 2017 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കുറഞ്ഞ പ്രീമിയം നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി ആകര്‍ഷകമായ ആനുകൂല്യ നിരക്കുകള്‍ നല്‍കാന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ട്.

ആറ് സിലണ്ടര്‍ ഉള്ളവക്ക് 850 ദിര്‍ഹമാണ് കുറഞ്ഞ തുക, ര. നാലു ചക്രമുള്ള സ്വകാര്യ കാറുകള്‍ക്കും ജീപ്പുകള്‍ക്കും 1000 ദിര്‍ഹമാണ് കുറഞ്ഞ പ്രീമിയം. പരമാവധി പ്രീമിയം 1750 ഉം. ആറ് സിലണ്ടറുള്ള നാലു ചക്രവാഹനങ്ങളുടെ കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം 1050 ദിര്‍ഹമാണ്. 1900 ആണ് പരമാവധി തുക. 200 സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് 550 ദിര്‍ഹമാണ് കുറഞ്ഞ പ്രീമിയം. പരമാവധി പ്രീമിയം 1150 ദിര്‍ഹം.

200 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് 600 ദിര്‍ഹമാണ് കുറഞ്ഞ തുക. ഏകീകൃത വാഹന ഇന്‍ഷുറന്‍സ് സംവിധാനം ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതുക്കിയ നിരക്കില്‍ അപകടമുണ്ടായാല്‍ ആവശ്യമായി വരുന്ന ആംബുലന്‍സ് ചെലവ്, ആശുപത്രിയിലേക്ക് മാറ്റാനുള്ള ചെലവ് എന്നിവയെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധിക നിരക്ക് ഈടാക്കാന്‍ അനുമതിയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “യു.എ.ഇയില്‍ വാഹന ഇന്‍ഷുറന്‍സിനുള്ള പ്രീമിയം തുക പരിഷ്‌കരിക്കും”

  1. hello there and thank you for your info – I’ve certainly picked up something new from right here.
    I did however expertise some technical issues using this web site, as
    I experienced to reload the website a lot of times previous to I could get it
    to load properly. I had been wondering if your hosting is OK?
    Not that I’m complaining, but sluggish loading instances times
    will sometimes affect your placement in google and could damage your quality score if advertising and marketing with Adwords.
    Anyway I am adding this RSS to my e-mail and could look
    out for much more of your respective exciting content. Ensure that you update
    this again very soon.

Comments are closed.

Top
x