പല രാജ്യങ്ങളില്‍ നിന്നുമുള്ള മാടുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രാജ്യത്ത് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കന്നുകാലികളെ ഇത്തവണ കൂടുതല്‍ ആശ്രയിക്കുന്നത്.
റിയാദ്: യുഎഇ ബലി പെരുന്നാളിന് രണ്ടുലക്ഷത്തിലേറെ അറവ് മാടുകളെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യും. പല രാജ്യങ്ങളില്‍ നിന്നുമുള്ള മാടുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രാജ്യത്ത് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കന്നുകാലികളെ ഇത്തവണ കൂടുതല്‍ ആശ്രയിക്കുന്നത്.
അഞ്ച്‌ലക്ഷം ബലിമൃഗങ്ങളെയാണ് പെരുന്നാള്‍ സീസണില്‍ യുഎഇക്ക് ആവശ്യമായിവരുന്നത്. സൊമാലിയ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കന്നുകാലികള്‍ക്ക് രാജ്യത്ത് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ രണ്ട് ലക്ഷം മൃഗങ്ങളെ ഇന്ത്യയില്‍ നിന്ന് എത്തിച്ച് പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്ന് സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണവിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു.
മണ്‍സൂണ്‍ കാലമായതിനാല്‍ ഇന്ത്യയില്‍ നിന്ന് കന്നുകാലികളെ കയറ്റി അയയ്ക്കുന്നതിന് നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ബലി പെരുന്നാളിന് മുന്നോടിയായി നിയന്ത്രണം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.