പ്ലാസ്റ്റിക് ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ പ്ലാസ്റ്റിക് ടാക്സ് എന്ന പേരിൽ പുതിയ നികുതി കൊണ്ടുവരാൻ യുകെ സർക്കാർ നീക്കം
ലണ്ടൺ: പ്ലാസ്റ്റിക് ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ പ്ലാസ്റ്റിക് ടാക്സ് എന്ന പേരിൽ പുതിയ നികുതി കൊണ്ടുവരാൻ യുകെ സർക്കാർ നീക്കം. ഇതിനെ ഭാഗമായി പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മിച്ച പായ്ക്കിങ്, ബോക്സുകള്‍ എന്നിവയ്ക്കാണ് വന്‍ നികുതി ഏര്‍പ്പെടുത്തുക.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിലവിൽ രാജ്യത്ത് നികുതിയുണ്ട്. ഇത് വന്‍ വിജയമായ പശ്ചാത്തലത്തിലാണ് പുതിയ നികുതി നിര്‍ദേശം. പ്ലാസ്റ്റിക് വസ്തുക്കള്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിനും ഇത് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്ലാസ്റ്റിക് മൂലം പ്രതിവര്‍ഷം ഒരു ലക്ഷം മാമലുകളും ആമകളും മരിക്കുന്നുവെന്നാണ് കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.