Currency

ബ്രിട്ടണിൽ വംശീയ കുറ്റകൃത്യങ്ങളിൽ വൻവർധന

സ്വന്തം ലേഖകൻWednesday, October 18, 2017 9:30 pm

2016നെ അപേക്ഷിച്ച് 30 ശതമാനത്തിന്‍റെ വർധനവ് ഈ വർഷം ഉണ്ടായിട്ടുണ്ടെന്നാണു റിപ്പോർട്ട്.

ലണ്ടൺ: ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വൻവർധന. 2016നെ അപേക്ഷിച്ച് 30 ശതമാനത്തിന്‍റെ വർധനവ് ഈ വർഷം ഉണ്ടായിട്ടുണ്ടെന്നാണു റിപ്പോർട്ട്.

ബ്രെക്സിറ്റിനും അതിനു ശേഷമുണ്ടായ ഭീകരാക്രമണങ്ങൾക്കുമിടയിലാണ് വംശീയ കൊലപാതങ്ങളുൾപ്പെടെ അരങ്ങേറിയതെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2015-16 കാലത്ത് 60,000നു മുകളിലായിരുന്നു ആക്രമണങ്ങളുടെ കണക്കെങ്കിൽ 2016-17 കാലത്ത് അത് 80,000 ആയി വർധിച്ചു. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളിൽ 80 ശതമാനവും വംശീയവിദ്വേഷത്തെത്തുടർന്നുണ്ടാകുന്നവയാണെന്നും റിപ്പോർട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x