യുകെയിൽ ഡ്രോണുകൾ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി അപകടഭീതിയുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ ഡ്രോണ്‍ പറത്തണമെങ്കില്‍ സുരക്ഷാ അവബോധ പരീക്ഷ പാസാകണമെന്ന നിയമവുമായി സർക്കാർ.
ലണ്ടൺ: യുകെയിൽ ഡ്രോണുകൾ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി അപകടഭീതിയുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ ഡ്രോണ്‍ പറത്തണമെങ്കില്‍ സുരക്ഷാ അവബോധ പരീക്ഷ പാസാകണമെന്ന നിയമവുമായി സർക്കാർ. നിയമവിരുദ്ധമായി ഡ്രോണ്‍ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകിയിട്ടുമുണ്ട്.
2018 ല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ഡ്രോണുകളുടെ ഭാരം 250 ഗ്രാമില്‍ കൂടാന്‍ പാടില്ല. 400 അടിയില്‍ കൂടുതല്‍ പറത്താന്‍ പാടില്ല. വിമാനത്താവളങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ പറത്താന്‍ പാടില്ല എന്നിവയാണു നിയമത്തിലെ മറ്റു പ്രധാന വ്യവസ്ഥകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.