Currency

യുകെയിൽ ഊർജ നിരക്കുകൾ കുത്തനെ ഉയരുന്നു

സ്വന്തം ലേഖകൻThursday, September 21, 2017 9:23 pm

മണിസേവിങ് എക്സ്പെര്‍ട്ട് ഡോട്ട്കോം പുറത്തുവിട്ട കണക്കുകൾ പ്രകാരം വൈദ്യുതി നിരക്കില്‍ മാത്രം 9 ശതമാനത്തിന്റെ വര്‍ധന ഇതിനോടകം ഉണ്ടായി

ലണ്ടൺ: ജനങ്ങളെ ആശങ്കയിലാക്കി യുകെയിൽ വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നു. 2014 മുതൽ ഊര്‍ജ്ജ നിരക്കില്‍ പ്രതിവര്‍ഷം 5.3 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മണിസേവിങ് എക്സ്പെര്‍ട്ട് ഡോട്ട്കോം പുറത്തുവിട്ട കണക്കുകൾ പ്രകാരം വൈദ്യുതി നിരക്കില്‍ മാത്രം 9 ശതമാനത്തിന്റെ വര്‍ധന ഇതിനോടകം ഉണ്ടായി. 

ബ്രിട്ടീഷ് ഗ്യാസിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫില്‍ 12.5 ശതമാനത്തിന്റെ വര്‍ധനയുമുണ്ടായി. ഇതേതുടർന്നു ഉപഭോക്താക്കൾക്കു അനുയോജ്യമായി നിരക്കുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നു കാണിച്ച് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് ഓഫ്ജെമിന് കത്തയച്ചു. വിഷയത്തിൽ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x