Currency

ബ്രിട്ടണിൽ വീട് വില ഇടിയുന്നു; മോര്‍ട്ടേജ് അനുവദിക്കലും മന്ദഗതിയില്‍

സ്വന്തം ലേഖകൻSunday, April 30, 2017 7:58 pm

ലണ്ടന്‍: ബ്രിട്ടണിലെ വീടു വില കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യമാണെന്നു മേഖലയിലെ വിദഗ്തർ. ബ്രക്‌സിറ്റ് വിഷയവും ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ആണ് ഇതിനു കാരണം. മോര്‍ട്ടേജ് അനുവദിക്കുന്നതിലും ഈ മന്ദഗതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാർച്ചിൽ0.3% ആയിരുന്ന ഇടിവ് ഏപ്രിലിൽ 0.4% ആയി വർധിച്ചു. മോര്‍ട്ടേജ് അനുവദിക്കുന്നതിലെ കാലതാമസമാണ് ഇതിലേക്ക് വഴിവയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരതയും പണം ഇറക്കുന്നതിൽനിന്നും പലരെയും പിന്തിരിപ്പിക്കുന്നു.

ബ്രക്‌സിറ്റിന് ശേഷം ഇതു വരെ സ്ഥലവിലയില്‍ വര്‍ധന ഉണ്ടായിട്ടില്ല. പൗണ്ടിന്റെ ഇടിവ് മോര്‍ട്ടേജ് വിഷയത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വാടക വീടിനു വേണ്ടിയുള്ള ആവശ്യക്കാർ കൂടിയത് വാടക ഇനത്തിൽ പ്രതിമാസത്തിലുള്ള വൻവർധനയ്ക്കു കാരണമായി. ഈ മേഖലയില്‍ ഇനി ബ്രക്‌സിറ്റിന് ശേഷം മാത്രമേ ഉണര്‍വ് ഉണ്ടാകൂവെന്നും റിപ്പോർട്ടുകൾ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x