ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെങ്കില്‍ ചുരുങ്ങിയത് 600 പൗണ്ട് ചെലവ് വരുമെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
ലണ്ടൺ: യുകെയില്‍ തൊഴിൽ അന്വേഷിക്കണമെങ്കില്‍ പോലും വന്‍ ചെലവാണെന്നു റിപ്പോർട്ട്. ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെങ്കില്‍ ചുരുങ്ങിയത് 600 പൗണ്ട് ചെലവ് വരുമെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
യൂനിവേഴ്സിറ്റിയിലെ ഉയര്‍ന്ന ഫീസ് നിരക്ക് മൂലം പല വിദ്യാര്‍ഥികളും വന്‍ കടബാധ്യതയോടെയാണ് പുറത്തിറങ്ങുന്നത്. ശരാശരി 50,000 പൗണ്ടാണ് കടം. ഇത്തരം മോശം സാഹചര്യങ്ങളില്‍ വരുന്ന കുട്ടികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണു രാജ്യത്തുള്ളത്.
അതേസമയം ഗ്രാജ്വേറ്റ് സ്കീമില്‍ അപേക്ഷിക്കുന്നവര്‍ക്ക് അസസ്മെന്റ് കാലയളവിലെ ചെലവാകുന്ന തുക തിരികെ നല്കാന് വന്‍കിട കമ്പനികള്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ ചെറിയ കമ്പനികളില്‍ ഇത് പ്രായോഗികമല്ല. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.