Currency

ബ്രിട്ടണിലെ കുടിയേറ്റ വിരുദ്ധ കക്ഷിയായ യുകെഐപിയുടെ ഏക എംപി പാര്‍ട്ടി വിട്ടു

സ്വന്തം ലേഖകൻSunday, March 26, 2017 11:37 am

ബ്രിട്ടനിലെ കുടിയേറ്റ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ ഏക എംപിയായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു

ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ ഏക എംപിയായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ സ്ഥാപകനായ നൈജല്‍ ഫരാഷുമായുള്ള പ്രശ്നത്തെ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്.

മാർച്ച് 29-ന് ബ്രെക്‌സിറ്റ് പ്രക്രിയ ഔദ്യോഗികമായി ആരംഭിക്കാനിരിക്കെയാണ് ഡഗ്ലസ് കാര്‍സ്വെലിന്റെ രാജി. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അതിയായ ആഗ്രഹമുണ്ടെന്ന് രാജി വെക്കുന്ന വേളയിലും അദ്ദേഹം വ്യക്തമാക്കി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായിരുന്ന കാര്‍സ്വെല്‍ 2014-ലാണ് യുകെഐപിയില്‍ ചേര്‍ന്നത്. രാജ്യം യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന കാര്യം ഉറപ്പായതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും കാര്‍സ്വെല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x