Currency

ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി; കൂടുതല്‍ പദ്ധതികള്‍ വരുന്നു

സ്വന്തം ലേഖകന്‍Sunday, June 4, 2017 12:01 pm

മക്ക, മദീന നഗരങ്ങള്‍ക്ക് വലിയ പരിഗണനയും പ്രധാന്യവും ഭരണകൂടം നല്‍കുന്നുണ്ട്. സിവില്‍, സൈനിക വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് തീര്‍ഥാടകര്‍ക്ക് ഇനിയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്.

റിയാദ്: റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് മക്കയിലും മദീനയിലും ഒരുക്കിയ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫാണ് സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയത്. ഹജ്ജ് ഉംറ കര്‍മങ്ങള്‍ സുഗമവും സമാധാനത്തോടും നിര്‍വഹിക്കാനാവശ്യമായ എല്ലാ സേവനങ്ങളും നല്‍കാന്‍ സൗദി ഭരണകൂടം അതീവ താല്‍പര്യം കാണിക്കുന്നുണ്ടെന്നും തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളാണ് സൗദി നല്‍കുന്നതെന്നും മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു.

മക്ക, മദീന നഗരങ്ങള്‍ക്ക് വലിയ പരിഗണനയും പ്രധാന്യവും ഭരണകൂടം നല്‍കുന്നുണ്ട്. സിവില്‍, സൈനിക വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് തീര്‍ഥാടകര്‍ക്ക് ഇനിയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്.

ഏത് അടിയന്തര ഘട്ടം നേരിടുന്നതിനും സുരക്ഷ വകുപ്പുകള്‍ സന്നദ്ധമാണെന്നും അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു. ഉംറ സേവനങ്ങള്‍ മികച്ചതാക്കാന്‍ ഇനിയും ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x