Currency

ഉംറ തീര്‍ഥാടകരുടെ വിസ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിക്കാന്‍ ശൂറ കൗണ്‍സില്‍

സ്വന്തം ലേഖകന്‍Tuesday, March 14, 2017 3:43 pm

നിലവില്‍ ഉംറ തീര്‍ത്ഥാടകരുടെ വിസ കാലാവധി ഒരു മാസമാണ്. ഇത് നീട്ടി മൂന്ന് മാസം ആക്കനാണ് തയാറെടുപ്പിലാണ് സൗദി ശൂറ കൗണ്‍സില്‍. ഹജ്ജ് കഴിഞ്ഞാല്‍ മുസ്ലീം സമൂഹം മക്കയിലെത്തി നിര്‍വഹിക്കുന്ന സുപ്രധാന ആരാധനയാണ് ഉംറ.

റിയാദ്: ഉംറ തീര്‍ഥാടകരുടെ വിസ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിക്കുന്ന കാര്യം പഠിക്കുമെന്ന് സൗദി ശൂറ കൗണ്‍സില്‍ അറിയിച്ചു. നിലവില്‍ ഉംറ തീര്‍ത്ഥാടകരുടെ വിസ കാലാവധി ഒരു മാസമാണ്. ഇത് നീട്ടി മൂന്ന് മാസം ആക്കനാണ് തയാറെടുപ്പിലാണ് സൗദി ശൂറ കൗണ്‍സില്‍. ഹജ്ജ് കഴിഞ്ഞാല്‍ മുസ്ലീം സമൂഹം മക്കയിലെത്തി നിര്‍വഹിക്കുന്ന സുപ്രധാന ആരാധനയാണ് ഉംറ.

2020 ആകുന്നതോടെ 25 ലക്ഷം ഉംറ തീര്‍ത്ഥാകരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം മക്ക, മദീന എന്നിവിടങ്ങളിലെ ശേഷി വര്‍ധിപ്പിക്കും. കൂടാതെ നിലവില്‍ മക്കയും മദീനയും മാത്രം സന്ദര്‍ശിക്കാനുള്ള അനുമതി സൗദി അറേബ്യ മുഴുവന്‍ സഞ്ചരിക്കാനുള്ള അനുമതിയായി നല്‍കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതു വിനോദ സഞ്ചാരമേഖലയെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x