ഹിജ്റ മാസമായ സഫറില്‍ ആരംഭിച്ച് റമദാനില്‍ അവസാനിക്കുന്നതായിരുന്നു ഉംറ സീസണ്. വിദേശരാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തുന്നതിനുള്ള സമയപരിധി ജൂലൈ 10 (ശവ്വാല്‍ 16) വരെ ഒരുമാസത്തേക്ക് കൂടിയാണ് ദീര്‍ഘിപ്പിച്ചത്.
ജിദ്ദ: ഈ വര്‍ഷം മുതല്‍ ഉംറ സീസണ് ശവ്വാല്‍ പകുതി വരെ നീട്ടിയതായി ഹജ്ജ്ഉംറ മന്ത്രാലയം അറിയിച്ചു. ഹിജ്റ മാസമായ സഫറില്‍ ആരംഭിച്ച് റമദാനില്‍ അവസാനിക്കുന്നതായിരുന്നു ഉംറ സീസണ്. വിദേശരാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തുന്നതിനുള്ള സമയപരിധി ജൂലൈ 10 (ശവ്വാല്‍ 16) വരെ ഒരുമാസത്തേക്ക് കൂടിയാണ് ദീര്‍ഘിപ്പിച്ചത്.
തീര്‍ഥാടകര്‍ ശവ്വാല്‍ അവസാനിക്കുന്നതിന് മുമ്പായി സൗദിയില്‍ നിന്ന് മടങ്ങിയാല്‍ മതിയാവും. സീസണ് നീട്ടിയത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ആശ്വാസമാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.