Currency

സൗദിയില്‍ മൊബൈല്‍ റീചാര്‍ജിനും ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിനും വാറ്റ് ബാധകം

സ്വന്തം ലേഖകന്‍Saturday, December 9, 2017 10:05 am

റിയാദ്: ടെലികമ്യൂണിക്കേഷന്‍ സേവനത്തിനും മൊബൈല്‍ റീ-ചാര്‍ജിനും വാറ്റ് (മൂല്യവര്‍ധിത നികുതി) ബാധകമാവുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്‌സ് വ്യക്തമാക്കി. ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ പര്‍ചേസിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയുണ്ടാകും. എടിഎം സേവനങ്ങള്‍ക്കും ബാങ്ക് ലോണുകള്‍ക്കും നികുതിയുണ്ടാകില്ലെന്നും നികുതി വിഭാഗം വിശദീകരിച്ചു. 2018 ജനുവരി ഒന്നിനാണ് സൗദിയില്‍ വാറ്റ് പ്രാബല്യത്തില്‍ വരുന്നത്.

ഓണ്‍ലൈന്‍ വഴി പുസ്തകങ്ങളും മാഗസിനുകളും വാങ്ങുന്നതിനും പ്രോഗ്രാമുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും നിലവിലുള്ളത് അപേഗ്രേഡ് ചെയ്യുന്നതിനും അഞ്ച് ശതമാനം വാറ്റ് നല്‍കേണ്ടിവരും. മൊബൈല്‍ വരി ഉള്‍പ്പെടെ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ക്കും മൊബൈല്‍ ആപുകള്‍ക്കും പണമടക്കുമ്പോഴും വാറ്റ് ബാധകമാകും. വയര്‍ലെസ് ഉള്‍പ്പെടെ ടെലികമ്യൂണിക്കേഷന്‍ സേവനത്തിനും നികുതി ഈടാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x