
റിയാദ്: യു.എ.ഇയിലെ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും മൂല്യ വര്‍ധിത നികുതി ബാധകമല്ല. ഫെഡറല്‍ ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വാറ്റ് നികുതി ബാധകമല്ലെന്നതിന് പുറമെ, ഇത്തരം സ്ഥാപനങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കിയ മൂല്യ വര്‍ധിത നികുതി തിരിച്ച് നല്കാന് സംവിധാനമുണ്ടാകും. അതേസമയം അടുത്തവര്‍ഷം മധ്യത്തോടെ നികുതി നിയമം പുതുതായി വ്യാഖ്യാനിക്കുന്ന അവസരത്തില്‍ യൂനിവേഴ്സിറ്റികള്‍ക്ക് നികുതി ബാധകമാക്കണോ എന്നത് തീരുമാനിക്കും.
മരുന്നുകള്‍ക്കും മെഡിക്കല്‍ ഉല്പന്നങ്ങള്ക്കും വാറ്റുണ്ടാവില്ല. എന്നാല്‍ വാറ്റില്‍ നിന്ന് ഒഴിവാക്കിയ ഉല്പന്നങ്ങളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. മിക്ക ഭക്ഷ്യഉല്പന്നങ്ങള്ക്കും വൈദ്യുതി, വെള്ളം ബില്ല്, ടെലഫോണ്‍ ബില്ല് എന്നിവയ്ക്കും വാറ്റ് ബാധകമായിരിക്കും. എന്നാല്‍, വിമാന ടിക്കറ്റ്, കപ്പല്‍യാത്രാ ചെലവ് എന്നിവയ്ക്ക് വാറ്റുണ്ടാവില്ല. കയറ്റുമതിക്കാരില്‍ നിന്നും വാറ്റ് ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.