Currency

വിക്ടോറിയയില്‍ കൊറോണപരിശോധന നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Saturday, July 25, 2020 3:18 pm
victoria

വിക്ടോറിയ: സംസ്ഥാനത്ത് വൈറസ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണപരിശോധന നടത്തുന്നവര്‍ക്കും സ്ഥിരീകരിച്ചവര്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പ്രഖാപിച്ചു. രോഗം ബാധിക്കുന്ന കാഷ്വല്‍ ജീവനക്കാര്‍ക്കും ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ക്കും, സിക്ക് ലീവ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് ഒറ്റ തവണത്തെ ധനസഹായമായ 1,500 ഡോളര്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് ലഭ്യമാക്കാനായി 1800 675 398 എന്ന സംസ്ഥാന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും പ്രീമിയര്‍ അറിയിച്ചു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ഐസൊലേറ്റ് ചെയ്യാത്തതാണ് രോഗബാധ വര്‍ധിക്കാന്‍ കാരണമെന്ന് പ്രീമിയര്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച പത്തില്‍ ഒമ്പത് പേര്‍ പരിശോധനക്ക് ശേഷം ഐസൊലേറ്റ് ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയും ഏജ്ഡ് കെയറും സന്ദര്‍ശിക്കുന്നതിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x