Currency

സൗദിയിൽ ഇനി വിചാരണ വീഡിയോ കോൺഫറൻസിംഗ് വഴിയും

സ്വന്തം ലേഖകൻTuesday, October 11, 2016 5:45 pm

സൗദിയിൽ കേസുകളുടെ വിചാരണ ഇനി വീഡിയോ കോൺഫറൻസിംഗ് വഴിയും. ഇത് സംബന്ധിച്ച സംവിധാനം അടുത്തയാഴ്ച നിലവില്‍ വരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദിയിൽ കേസുകളുടെ വിചാരണ ഇനി വീഡിയോ കോൺഫറൻസിംഗ് വഴിയും. ഇത് സംബന്ധിച്ച സംവിധാനം അടുത്തയാഴ്ച നിലവില്‍ വരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. വിചാരണയുടെ കാലയളവ് കുറക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ അധ്വാനം ലഘൂകരിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും പ്രതികളുടെ അവകാശങ്ങളും ഉറപ്പുവരുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രാരംഭ ഘട്ടത്തിൽ ക്രിമിനല്‍ കോടതിയിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. നിലവിൽ നിശ്ചിത സമയത്ത് പ്രതികളെ കോടതികളില്‍ എത്തിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. ഇതുമൂലം വിചാരണ നീണ്ടുപോകുന്നതും പതിവാണ്. അതിനാൽ തന്നെ വീഡിയോ കോണ്‍ഫറന്‍സിംഗ് വിചാരണ നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കനാകുമെന്നാണു കരുതുന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x