Currency

വിസ നിയമം ലംഘിച്ചു; സൗദിയില്‍ 64 സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കി

സ്വന്തം ലേഖകന്‍Thursday, October 5, 2017 12:00 pm

ജിദ്ദ: താത്കാലിക ജോലികള്‍ക്കായുള്ള വിസാനിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 64 സ്ഥാപനങ്ങളെ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം പിടികൂടി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സ്ഥാപനങ്ങള്‍ക്ക് 64.56 ദശലക്ഷം റിയാല്‍ വരെ പിഴയും താത്കാലിക ജോലി വിസ നല്‍കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തി. വിസ കച്ചവടം, സ്ഥാപനത്തിന്റെ വിലാസം വ്യക്തമല്ലാതിരിക്കുക, തൊഴിലാളികളുടെ പേര്, ജോലി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയവ പിടികൂടിയ നിയമലംഘനങ്ങളില്‍പ്പെടുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ പറഞ്ഞു.

ഹജ്ജ് വേളയില്‍ സീസണ്‍ വിസകള്‍ നിശ്ചിത ജോലിക്കാണോ ഉപയോഗിക്കുന്നതെന്ന് മന്ത്രാലയവും നിരീക്ഷണ വകുപ്പുകളും പരിശോധിക്കുന്നുണ്ട്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു വിസക്ക് 15000 റിയാല്‍ വരെയാണ് പിഴ. ഇതോടൊപ്പം അഞ്ച് വര്‍ഷത്തേക്ക് സ്ഥാപനത്തിന് താത്കാലിക വിസകള്‍ നല്‍കുന്നത് തടയുകയും ബന്ധപ്പെട്ട വകുപ്പിനു മുമ്പാകെ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ താത്പര്യത്തിന് സീസണ്‍ വിസകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x