Currency

കരോലിൻ കൊടുങ്കാറ്റ്: യുകെയിൽ ഞായാറാഴ്ച റെക്കോഡ് മഞ്ഞുവീഴ്ചയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻFriday, December 8, 2017 9:17 pm

ലണ്ടൺ: 90 മൈല്‍ വേഗത്തില്‍ സ്‌കോട്ട്ലണ്ടില്‍ വീശിയടിച്ച കരോളിന്‍ പ്രഭാവം മൂലം യുകെയിൽ ഈ ഞായറാഴ്ച ഈ വര്‍ഷത്തെ റെക്കോഡ് മഞ്ഞുവീഴ്ചയായിരിക്കുമെന്ന് മുന്നറിയിപ്പ്.

ഞായറാഴ്ചത്തേക്ക് ഇംഗ്ലണ്ടിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പുതിയ സ്‌നോവാണിംഗുകള്‍ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കോട്ട് ലണ്ടിലും വടക്കന്‍ അയര്‍ലണ്ടിലും 10 -20 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച ഉണ്ടാകാം. യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

യുകെയുടെ മിക്ക ഭാഗങ്ങളും രാത്രികാലങ്ങളില്‍ മഞ്ഞ് ഇനിയും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കും വടക്ക് പടിഞ്ഞാറും മൂന്ന് ഇഞ്ചോളം മഞ്ഞ് വീഴും. വരും നാളുകളില്‍ യുകെയിലെ ശൈത്യം ഇനിയും ശക്തിപ്രാപിക്കും. ക്രിസ്മസ് വേളയില്‍ അതിശൈത്യം ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x