ബർലിൻ: ജർമ്മനിയിൽ താമസിക്കുന്നവർക്കിടയിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചതായി പഠനഫലം. കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടെ ജർമ്മൻകാരിൽ കാൻസർ സാധ്യത ഇരട്ടിച്ചതായാണ് കണ്ടെത്തൽ. അതേസമയം ഇതേ കാലയളവിൽ ശരാശരി ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
1970 മുതല്‍ 2013 വരെയുള്ള കാന്‍സര്‍ ബാധിതരുടെ കണക്കുകള്‍ താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. പ്രായമേറുന്ന തലമുറയിലെ ജനസംഖ്യ വര്‍ധിക്കുന്നതാണ് കാന്‍സര്‍ സാധ്യത വര്‍ധിക്കാന്‍ കാരണമായി പറയുന്നത്. നിലവിൽ ലോകത്തെ തന്നെ ഏറ്റവും പ്രായമേറിയ ജനതകളിലൊന്നാണ് ജര്‍മനിയിലേത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.