Currency

സൗദിയില്‍ മദ്യം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കിരീടാവകാശി

സ്വന്തം ലേഖകന്‍Wednesday, November 1, 2017 8:13 am

ലോകത്തെ 98 ശതമാനം സൗകര്യങ്ങളും നിയോം പദ്ധതിയിലുണ്ടാകും. എന്നാല്‍ മദ്യം അടക്കം രണ്ടു ശതമാനം സൗകര്യങ്ങള്‍ ഇവിടെ സാധ്യമല്ല. സൗദിയിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ വിദേശ നിക്ഷേപകരുടെയും ടൂറിസ്റ്റുകളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് പദ്ധതിക്ക് സാധിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ മദ്യം ഒരു കാരണവശാലും അനുവദിക്കില്ല. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം അറിയിച്ചത്. അരലക്ഷം കോടി ഡോളര്‍ നിക്ഷേപത്തോടെ പൂര്‍ത്തിയാക്കുന്ന നിയോം മെഗാസിറ്റി പ്രദേശത്ത് മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും നിരക്കാത്തതൊന്നും അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. രാജ്യത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും കിരീടാവകാശി വെളിപ്പെടുത്തി.

ലോകത്തെ 98 ശതമാനം സൗകര്യങ്ങളും നിയോം പദ്ധതിയിലുണ്ടാകും. എന്നാല്‍ മദ്യം അടക്കം രണ്ടു ശതമാനം സൗകര്യങ്ങള്‍ ഇവിടെ സാധ്യമല്ല. സൗദിയിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ വിദേശ നിക്ഷേപകരുടെയും ടൂറിസ്റ്റുകളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് പദ്ധതിക്ക് സാധിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x