Currency

സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റും മഴയും

സ്വന്തം ലേഖകന്‍Tuesday, April 24, 2018 2:17 pm

റിയാദ്: കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റും മഴയും തുടങ്ങി. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. വിവിധ പ്രവിശ്യകളില്‍ ഇന്നലെ രാത്രി മഴ പെയ്തു. ഇന്ന് രാത്രിയോടെ മഴ ശക്തമാകും. കനത്ത പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും.

അടുത്തയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിക്കും മഴക്കും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ വേണമെന്ന് മുന്നറിയിപ്പുണ്ട്. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം അബഹയില്‍ ശക്തമായ മഴയുണ്ടായിരുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x