Currency

ഡൽഹിയിൽ പൊതുജനമധ്യത്തിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി

സ്വന്തം ലേഖകൻTuesday, September 20, 2016 3:17 pm

ഡല്‍ഹിയിലെ ബുരാരിയില്‍ രാവിലെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്നും ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പന്ത്രണ്ടോളം ആളുകൾ കൃത്യം നടക്കുമ്പോൾ പ്രതികരിക്കാതെ നോക്കിനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: പട്ടാപ്പകൽ പൊതുജനമധ്യത്തിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി. നഗരത്തിലെ സ്കൂളിലെ അധ്യാപികയായ 21 കാരി കരുണയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 34 കാരനായ സുരേന്ദര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുപ്പതിലേറേ തവണ ഇയാൾ കരുണയുടെ ശരീരത്തിൽ കുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ ബുരാരിയില്‍ രാവിലെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്നും ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പന്ത്രണ്ടോളം ആളുകൾ കൃത്യം നടക്കുമ്പോൾ പ്രതികരിക്കാതെ നോക്കിനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ബന്ധുകള്‍ ആരോപിച്ചു. ആക്രമിക്കെതിരെ നേരെത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. വിവാഹമോചിതനാണ് പിടിയിലായ സുരേന്ദര്‍. കരുണയുടെ വീട്ടുകാര്‍ ഇയാൾക്കെതിരെ പോലീസില്‍ നൽകിയ പരാതിയായിരിക്കാം കൊലയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x