Currency

25 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ഇനി സൗദിയിലേക്ക് ഒറ്റയ്ക്ക് വരാം; ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Friday, January 12, 2018 8:07 am

 

റിയാദ്: സൗദിയില്‍ ഇരുപതിയഞ്ച് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഒറ്റയ്ക്ക് വരാം. ഇതിനായുള്ള ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനമായി. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 25 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗദിയില്‍ ഒറ്റയ്ക്ക് വരുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ 25 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സൗദിയില്‍ വരാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഒരു മാസത്തേക്ക് ഒരു വ്യക്തിക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വിസയാണ് നല്‍കുക. തൊഴില്‍, ടൂറിസം ഹജ്ജ്, ഉംറ എന്നിവയ്ക്കും ഇത്തരത്തിലായിരിക്കും വിസ നല്‍കുക. ഇതിനായുള്ള നിയമങ്ങള്‍ രൂപീകരിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ഇപ്പോള്‍ ടൂറിസം വിഭാഗം. കഴിഞ്ഞ മാസമാണ് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നതിന് സൗദി അറേബ്യ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x