Currency

സമ്പൂര്‍ണ സൗരോര്‍ജ വിദ്യാലയവുമായി യുഎഇ

സ്വന്തം ലേഖകന്‍Friday, March 17, 2017 3:26 pm

അജ്മാനില്‍ പണിപൂര്‍ത്തിയായി വരുന്ന വുഡ്‌ലം പാര്‍ക്ക് സ്‌കൂളിനാണ് ഈ അപൂര്‍വ ബഹുമതി. യു.എ.ഇ ഗവണ്‍മെന്റിന്റെ ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായാണ് ഗ്രീന്‍ എനര്‍ജി പദ്ധതിക്ക് സ്‌കൂള്‍ അധികൃതര്‍ ഒരുങ്ങുന്നത്. മലീനികരണവും കാര്‍ബണ്‍ ബഹിര്‍ഗമനവും ഇല്ലാതാക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകളെ വിദ്യാര്‍ഥികളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അജ്മാന്‍: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയം യു.എ.ഇയില്‍ ഒരുങ്ങുന്നു. അജ്മാനില്‍ പണിപൂര്‍ത്തിയായി വരുന്ന വുഡ്‌ലം പാര്‍ക്ക് സ്‌കൂളിനാണ് ഈ അപൂര്‍വ ബഹുമതി. യു.എ.ഇ ഗവണ്‍മെന്റിന്റെ ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായാണ് ഗ്രീന്‍ എനര്‍ജി പദ്ധതിക്ക് സ്‌കൂള്‍ അധികൃതര്‍ ഒരുങ്ങുന്നത്. മലീനികരണവും കാര്‍ബണ്‍ ബഹിര്‍ഗമനവും ഇല്ലാതാക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകളെ വിദ്യാര്‍ഥികളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജര്‍മന്‍ കമ്പനിയായ സോളാര്‍ വേള്‍ഡും ഇന്ത്യന്‍ കമ്പനിയായ ഹോട്ട് പോയന്റ് ഗ്രീന്‍ എനര്‍ജി സൊല്യൂഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിലില്‍ പ്രവേശനം തുടങ്ങുന്ന സ്‌കൂളിന് ആവശ്യമായ 3.6 മെഗാവാട്ട് വൈദ്യുതിയും സൗരോര്‍ജ പാനല്‍ ഉപയോഗിച്ചായിരിക്കും ഉത്പാദിപ്പിക്കുകയെന്ന് സ്‌കൂള്‍ രക്ഷാധികാരി അറിയിച്ചു.

മധ്യവേനലവധിക്കാലത്ത് ഉപയോഗമില്ലാത്ത വൈദ്യുതി സര്‍ക്കാരിന് കൊടുക്കാനുമാകുമെന്നും അവര്‍ അറിയിച്ചു. തുടക്കത്തിലെ നിക്ഷേപം കൊണ്ട് 25 വര്‍ഷം വൈദ്യുതി ഉല്‍പാദിപ്പിക്കാം. സ്‌കൂളിലെ 600 ലേറെ എ.സികളും കമ്പ്യൂട്ടറുകളും ലാബുകളും വിളക്കുകളും ഇതില്‍ പ്രവര്‍ത്തിക്കും. പകല്‍ മാത്രം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് സൗരോര്‍ജ പദ്ധതി ഏറെ ഗുണകരമാകുമെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ ഡോ. അബ്ദുല്‍ സലാം മുഹമ്മദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x