Currency

സൗദിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ മേളയ്ക്ക് തുടക്കം

സ്വന്തം ലേഖകന്‍Sunday, August 13, 2017 2:16 pm

ലോകവിപണിയില്‍തന്നെ ഏറെ ആവശ്യക്കാരുള്ള 'സുക്കരി' എന്ന ഇനം ഈത്തപ്പഴമാണ് ബുറൈദ മേളയിലെത്തുന്നതില്‍ ഭൂരിഭാഗവും. ഇതില്‍ത്തന്നെ സ്വര്‍ണവര്‍ണത്തിലുള്ള മുന്തിയ ഇനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഒന്നര മാസം നീണ്ടുനില്‍ക്കുന്നതാണ് മേള.

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ മേളയ്ക്ക് സൗദിയില്‍ തുടക്കം. സൗദിയിലെ ബുറൈദയിലാണ് മേള നടക്കുന്നത്. 90 ദശലക്ഷം റിയാലിന്റെ കച്ചവടമാണ് മേളയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വിളവെടുപ്പ് ഊര്‍ജിതമായതോടെ ആയിരക്കണക്കിന് കര്‍ഷകരും കച്ചവടക്കാരും ഇടനിലക്കാരും ആവേശത്തിമര്‍പ്പിലാണ്.

ലോകവിപണിയില്‍തന്നെ ഏറെ ആവശ്യക്കാരുള്ള ‘സുക്കരി’ എന്ന ഇനം ഈത്തപ്പഴമാണ് ബുറൈദ മേളയിലെത്തുന്നതില്‍ ഭൂരിഭാഗവും. ഇതില്‍ത്തന്നെ സ്വര്‍ണവര്‍ണത്തിലുള്ള മുന്തിയ ഇനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഒന്നര മാസം നീണ്ടുനില്‍ക്കുന്നതാണ് മേള. ആയിരക്കണക്കിന് തോട്ടങ്ങളില്‍ നിന്നുള്ള വിവിധ ഇനം പഴങ്ങള്‍ ബുറൈദ വിപണി വഴി വിവിധ നാടുകളിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെ ഫാക്ടറികളിലുമെത്തും.

മൂന്നുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ തയാറാക്കിയ ബുറൈദയിലെ ഈത്തപ്പഴ മാര്‍ക്കറ്റില്‍ 2500 വാഹനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാം. പുലര്‍ച്ചെ നാലു മുതല്‍ ആരംഭിക്കുന്ന വില്‍പ്പന ഒമ്പതു മണിക്ക് മുമ്പായി അവസാനിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x