Currency

പഴയ 5 പൗണ്ട് നോട്ട് വിനിമയം ഒരാഴ്ച കൂടി മാത്രം, കൈയിലുള്ളവർ വേഗം ചെലവഴിക്കുക

സ്വന്തം ലേഖകൻWednesday, April 26, 2017 2:38 pm

പഴയ അഞ്ചു പൗണ്ട് നോട്ടിന്റെ വിനിമയം മെയ്-6 വരെ മാത്രം, കൈയിലുള്ളവർ വേഗം ചെലവഴിക്കുക

ലണ്ടൻ : പഴയ അഞ്ചു പൗണ്ട് നോട്ടിന്റെ വിനിമയം മെയ്-6 വരെ മാത്രം. അതിനു ശേഷം പഴയ 5 പൗണ്ട് നോട്ട് ഹൈസ്ട്രീറ്റിൽ ചെലവഴിക്കാൻ കഴിയില്ല. ബാങ്കുകളിലോ ബിൽഡിംഗ് സൊസൈറ്റികളിലോ പോസ്റ്റ് ഓഫീസുകളിലോ മാത്രമാണ് മാറ്റി വാങ്ങാൻ കഴിയുക. ഇവർ സ്വീകരിച്ചില്ലെങ്കിൽ ലണ്ടനിലെ ബാങ്ക് ഓഫ്ഇംഗ്ലണ്ടിൽ നിന്നും തപാലിലൂടെയോ  നേരിട്ടോ മാറ്റിയെടുക്കേണ്ടി വരും. ഇതിനു കാലതാമസം നേരിട്ടേക്കാവുന്നതിനാൽ കഴിയുന്നതും അതിനു മുമ്പ് മാറ്റി വാങ്ങുക. 

ബാങ്ക് ഒഫ് ഇംഗ്ലണ്ട് കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ 5 പൗണ്ട് നോട്ട് ആണ് ഇനി പ്രചാരത്തിലുണ്ടാവുക. ചർച്ചിലിന്റെ ചിത്രത്തോടു കൂടിയതും പോളിമർഫോർമാറ്റിലുള്ളതുമായ പുതിയ അഞ്ച് പൗണ്ട് നോട്ട് ഈടു നിൽക്കുന്നതും കേടുപാടുകൾപറ്റാത്തതുമാണ്. ഈ നോട്ടിൽ മൃഗക്കൊഴുപ്പുണ്ടെന്ന പരാതി വിവാദമായിരുന്നെങ്കിലും മൃഗക്കൊഴുപ്പിന്റെ ഘടകം വളരെ ചെറിയ തോതിൽ മാത്രമാണുള്ളതെന്നും അതിനാൽ പിൻ വലിക്കില്ലെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട്അറിയിച്ചിരുന്നു.

പുതിയ നോട്ടിൽ എലിസബത്ത് ടവറിന്റെ നിറം മുൻവശത്ത് സ്വർണ്ണത്തിലും പുറകിൽ വെള്ളിയിലുമാണ്. നോട്ട് തിരിക്കുമ്പോൾ ഫോയിൽ പാച്ചിൽ എഴുതിയിരിക്കുന്നവൈഫ് എന്ന അക്ഷരം പൗണ്ടായി മാറും.അൾട്രാ വയലറ്റ് അടിക്കുമ്പോൾ താഴെ ഇടതുവശത്തായി 5 എന്ന അക്കം കാണാം. പുതിയ 10 പൗണ്ട് വരുന്ന സെപ്റ്റംബറിൽ പുറത്തിറക്കും. 2020 -ൽ 20 പൗണ്ട് നോട്ടും ഇറക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x