Currency

ക്യുൻസ്‌ലന്റിൽ അധ്യാപകര്‍ക്കെതിരെ അതിക്രമം വർധിക്കുന്നു- അധ്യാപക ജോലിക്ക് ആളില്ലാതെ സ്‌കൂളുകൾ

Brisbane News TeamTuesday, July 26, 2016 7:25 pm

ബ്രിസ്‌ബേൻ : വിദ്യാർത്ഥികളിൽ നിന്നും അധ്യാപകര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ അധ്യാപന ജോലി സ്വീകരിക്കാന്‍ ക്യുൻസ്‌ലന്റിൽ ഉദ്യോഗാർത്ഥികൾ മടിക്കുകയാണെന്ന് റിപ്പോർട്ടുകൾ. അറിവുകള്‍ പകര്‍ന്നുതരുന്ന അധ്യാപകരെ ബഹുമാനിക്കണമെന്നു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തിരുന്ന കാലം ആസ്‌ട്രേലിയയിൽ മണ്മറഞ്ഞന്നാണ് അധ്യാപകർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ വെളിവാക്കുന്നത്. അധ്യാപകര്‍ക്കെതിരേ മാതാപിതാക്കള്‍ ഉയര്‍ത്തുന്ന ആക്രമണ ഭീഷണികളും പീഡനങ്ങളും ചെറുതല്ല. അധ്യാപകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം അതിക്രമങ്ങൾ തടയുന്നതിന് ജനങ്ങളെ ബോധവാന്മാരാക്കാൻ ക്യുൻസ്‌ലാൻഡ് സർക്കാർ “നമ്മുടെ ജീവനക്കാരെ ബഹുമാനിക്കുക” എന്ന പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുകയാണ്.

174 അധ്യാപകര്‍ വിദ്യാര്‍ഥികളുടെ കൈയേറ്റത്തിന് വിധേയരായിട്ടുണ്ട്. അധ്യാപകര്‍ക്കെതിരേ നടത്തിയ ആക്രമണങ്ങള്‍ക്കും ആക്രമണ ഭീഷണികള്‍ക്കുമായി 150 മാതാപിതാക്കളെ സ്‌കൂള്‍ ഗ്രൗണ്ടില്‍ കയറുന്നത് കഴിഞ്ഞ വര്‍ഷം വിലക്കിയിരുന്നു.അധ്യാപകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവര്‍ക്ക് അര്‍ഹമായ ബഹുമാനം ഉറപ്പുവരുത്താനുമാണ് “റെസ്‌പെക്ട് ഔവര്‍ സ്റ്റാഫ്” എന്ന പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ജോണ്‍സ് പറഞ്ഞു. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളും മാതാപിതാക്കളും ബഹുമാനം നല്‍കണമെന്നും മാതാപിതാക്കൾ കുട്ടികള്‍ക്ക് നല്ല മാതൃക നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Resident Editor, BRISBANE
Tonio ThomasResident Editor, BRISBANE

ബ്രിസ്‌ബേൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം tonio@garshom.com

Top
x